സ്വപ്ന രാമചന്ദ്രന്റെ വിജയത്തോടെ ഭരണം കോൺഗ്രസിന് ലഭിച്ചു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ സ്വപ്ന രാമചന്ദ്രൻ ഇത് നാലാം തവണയാണ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
തൃശ്ശൂർ: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുളള വേലൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സ്വപ്ന രാമചന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.എൽ.ഡി.എഫിലെ ശുഭ അനിൽകുമാറായിരുന്നുഎതിർ സ്ഥാനാർത്ഥി.വോട്ടെടുപ്പിൽ തുല്യത വന്നതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ആകെ 19 സീറ്റിൽ 9 എൽ.ഡി.എഫും 9 യു.ഡി.എഫും 1 ബി.ജെ.പിയുമാണുള്ളത്. ബി.ജെ.പി അംഗം എ.ജി.രഞ്ജീവ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.ഇതോടെ എൽ.ഡി.എഫിന് 9 വോട്ട് യു.ഡി.എഫിന് 9 വോട്ടും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. 2015 ലും 2020 ലും എൽ.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സ്വപ്ന രാമചന്ദ്രന്റെ വിജയത്തോടെ ഭരണം കോൺഗ്രസിന് ലഭിച്ചു. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ സ്വപ്ന രാമചന്ദ്രൻ ഇത് നാലാം തവണയാണ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് വോട്ടുചെയ്തു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്
എൽഡിഎഫ് , യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിലെ കെ വി നഫീസ പ്രസിഡണ്ട്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ലീഗ് സ്വതന്ത്രൻ ജാഫർ മാഷ് വോട്ട്മാറ്റികുത്തിയതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിനും എൽഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തളി ഡിവിഷനിൽ നിന്ന് മത്സരിച്ച ജാഫർ മാഷാണ് എൽഎഫിന് വോട്ട് ചെയ്തത്.


