ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് പഞ്ചായത്ത് പ്രസിഡന്‍റായ വെള്ളനാട് ശശി ത‍ടഞ്ഞത്.

തിരുവനന്തപുരം: ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് പഞ്ചായത്ത് പ്രസിഡന്‍റായ വെള്ളനാട് ശശി ത‍ടഞ്ഞത്. പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ തടയുകയായിരുന്നു. വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ, വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. വെള്ളനാട്ടെ സിപിഎം നേതാവാണ് വെള്ളനാട് ശശി.

YouTube video player