കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് എകരൂല്‍ സ്വദേശിയായ അഭിലാഷ് (38) മരിച്ചു. അമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറാണ് യുവാവിനെ ഇടിച്ചത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍(വിമുക്തഭടന്‍). അമ്മ: രമണി. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി).