പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

കൊച്ചി: കൊച്ചിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിലായി. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് 16 ഗ്രാം എംഡിഎംഎയുമായി കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വൈകുന്നേരം പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പൊലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ്.ഐമാരായ എം.അഭിജിത്ത്, കെ.വി നിസാർ, എ.എസ്.ഐമാരായ എ.ഐ നാദിർഷ, സൂര്യൻ ജി, സി.പി.ഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം സിറാജ്, സായോ ആൻ്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.