കരിപ്പൂർ വിമാനത്താവളത്തിൻ്റെ കാഴ്ച കാണാനെത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ താഴ്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനു സമീപം വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കാഴ്ച്ച കാണാൻ കൂട്ടുകാരോടൊപ്പം കുന്നിൽ മുകളിലെത്തിയ ജിതിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു .പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വീഴ്ച്ചയിൽ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


