ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റർ 1'-ലെ ഗാനം പുറത്തിറങ്ങി. 2022ൽ വൻ വിജയം നേടിയ കാന്താരയുടെ പ്രീക്വലായി എത്തുന്ന ചിത്രം ഹോംബാലെ ഫിലിംസാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും.

തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാന്താര ചാപ്റ്റർ 1 സിനിമയുടെ ​ഗാനം റിലീസ് ചെയ്തു. ബ്രഹ്മകലാഷ എന്ന ​ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. സന്തോഷ് വർമ വരികൾ എഴുതിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. ​പരമശിവനെ പാടിപ്പുകഴ്ത്തുന്ന ഈ ​ഗാനം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

കാന്താര ചാപ്റ്റർ 1ന്റെ നോര്‍ത്ത് ഇന്ത്യന്‍ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആണ് റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ആദ്യ ഭാ​ഗമായ കാന്താര തിയറ്ററുകളിൽ എത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. പി ആർ ഒ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Brahmakalasha Malayalam Song - Kantara Chapter 1 | Rishab Shetty | Rukmini Vasanth | Hombale Films

വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും ചെയ്തു. അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിലും ഇടംപിടിച്ചു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്