തന്റെ നീണ്ട കരിയറിൽ ഹോളിവുഡിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും വർക്ക് ചെയ്തിട്ടുണ്ടെങ്കിലും, ബിടിഎസിനൊപ്പമുള്ള ഈ പ്രോജക്റ്റ് തന്റെ കരിയറിലെ ഏറ്റവും 'ക്രേസിയസ്റ്റ്' ആയ അനുഭവമാണെന്നാണ് റയാൻ ടെഡർ പറയുന്നത്.
സംഗീത ലോകത്തെ രണ്ട് വമ്പന്മാർ കൈകോർക്കുമ്പോൾ അത് ചരിത്രമാകുമെന്ന് ഉറപ്പാണ്. ബിടിഎസിന്റെ അഞ്ചാമത്തെ ഫുൾ-ലെങ്ത് ആൽബമായ 'ARIRANG'-ന്റെ പണിപ്പുരയിലാണ് ഇപ്പോൾ താരങ്ങൾ. ഈ ആൽബത്തിന്റെ പ്രൊഡക്ഷൻ വർക്കുകളിൽ പങ്കാളിയായ ഗ്രാമി അവാർഡ് ജേതാവും വൺ റിപ്പബ്ലിക് ബാൻഡിന്റെ ഫ്രണ്ട്മാനുമായ റയാൻ ടെഡർ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ബിടിഎസിനെ വാനോളം പുകഴ്ത്തിയത്.
' എന്റെ കരിയറിലെ ഏറ്റവും ക്രേസിയസ്റ്റായ അനുഭവം'
ടെയ്‌ലർ സ്വിഫ്റ്റ്, ബിയോൺസെ, അഡെൽ തുടങ്ങിയ ലോകോത്തര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രൊഡ്യൂസറാണ് റയാൻ ടെഡർ. എന്നാൽ ബിടിഎസിനൊപ്പമുള്ള ഈ വർക്ക് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. 'എനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ല: അവർ എത്രത്തോളം ടാലന്റഡ് ആണെന്ന് കണ്ട് ഞാൻ ശരിക്കും ഇംപ്രസ്സ്ഡ് ആയി. സത്യസന്ധമായി പറഞ്ഞാൽ, എന്റെ കരിയറിൽ ഞാൻ ചെയ്ത ഏറ്റവും അവിശ്വസനീയമായ പ്രോജക്റ്റുകളിൽ ഒന്നാണിത്. ഇതൊരു ക്രേസിയസ്റ്റ് വർക്കാണ്. നിങ്ങൾക്ക് എല്ലാവരും തീർച്ചയായും ഈ ആൽബം ഇഷ്ടപ്പെടും,' റയാൻ വ്യക്തമാക്കി. ആൽബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടാൽ താൻ കുഴപ്പത്തിലാകുമെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.
എന്താണ് 'അരിരാങ്'? കൊറിയൻ വേരുകളിലേക്ക് മടങ്ങി ബിടിഎസ്
കൊറിയയുടെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത നാടോടി ഗാനമാണ് അരിരാങ്. കൊറിയൻ ജനതയുടെ വികാരവും സാംസ്കാരിക അടയാളവുമാണിത്. തങ്ങളുടെ അഞ്ചാമത്തെ ഫുൾ-ലെങ്ത് ആൽബത്തിന് ഈ പേര് നൽകിയതിലൂടെ, തങ്ങളുടെ വേരുകളെ ആഗോള വേദിയിൽ കൂടുതൽ അഭിമാനത്തോടെ അവതരിപ്പിക്കാനാണ് ബിടിഎസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊറിയൻ പാരമ്പര്യവും മോഡേൺ പോപ്പ് എലമെന്റുകളും ചേർന്നുള്ള ഒരു വിസ്മയമായിരിക്കും ഈ ആൽബമെന്നാണ് സംഗീത നിരീക്ഷകർ വിലയിരുത്തുന്നത്.
ബിടിഎസിന്റെ ഗംഭീര കംബാക്ക്
മിലിട്ടറി സർവീസിന് ശേഷം എല്ലാ ബിടിഎസ് അംഗങ്ങളും ഒന്നിച്ചെത്തുന്ന ആൽബം എന്ന നിലയിൽ 'അരിരാങ്'-ന് മേലുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. ബിടിഎസിന്റെ മുൻ ആൽബങ്ങളെല്ലാം ബിൽബോർഡ് ചാർട്ടുകളിൽ റെക്കോർഡുകൾ തകർത്തിരുന്നു. ഇപ്പോൾ റയാൻ ടെഡറിനെപ്പോലൊരു ടോപ്പ് പ്രൊഡ്യൂസറുടെ മാജിക് കൂടി ചേരുമ്പോൾ അതൊരു മാസ്റ്റർപീസ് ആകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.


