ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു ഉണ്ണികൃഷ്ണൻ പോറ്റി യുടെ കൂടുതൽ തട്ടിപ്പിന്റെ കാര്യങ്ങൾ പുറത്തുവരുന്നുവെന്ന് പി എസ് പ്രശാന്ത്
തി്രുവനന്തപുരം : സ്വര്‍ണ്ണപ്പാളി തട്ടിപ്പില്‍ സമഗ്ര അന്വേഷണമാണ് വേണ്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടും. വേണ്ട നടപടികൾ സ്വീകരിക്കാൻ സ്റ്റാൻഡിങ് കോൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
.ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ തന്നെ സത്യം തെളിയും. ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ തട്ടിപ്പിന്റെ കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. തുടക്കം മുതൽ തന്നെ ഈ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റി നിർത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസ് നല്ല സ്ഥാപനം തന്നെയാണ്. പണ്ടുണ്ടായിരുന്ന അവതാരങ്ങളിൽ പത്തിലൊന്നു പോലും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


