ഡിസംബറിൽ 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ജനുവരി മൂന്നിനാണ് ലൈവ് ഡ്രോ.

ബിഗ് ടിക്കറ്റിന്റെ ഡിസംബറിലെ രണ്ടാമത്തെ ഇ-ഡ്രോയിൽ അഞ്ച് വിജയികൾക്ക് 100,000 ദിർഹംവീതം സമ്മാനം.

കേരളത്തിൽ നിന്നുള്ള പ്രവാസിക്കും സമ്മാനമുണ്ട്. ദുബായിൽ നിന്നുള്ള 57 വയസ്സുകാരനായ ബഷീർ കൈപ്പുറത്താണ് മലയാളിയായ വിജയി. ഡ്രൈവറാണ് ബഷീർ.

“വിജയിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം” – ബഷീർ പറഞ്ഞു.

സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുനൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ചെന്നൈയിൽ നിന്നുള്ള വിനായഗ മൂർത്തി, മുഹമ്മദ് ജാവീദ് രാജ്ഭാറി, ശക്തിവിനായഗം എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു വിജയികൾ. ബംഗ്ലാദേശുകാരനായ ഭോബരാജ് ഖായാണ് സമ്മാനം നേടിയ അഞ്ചാമത്തെയാൾ.

ഡിസംബറിൽ 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ജനുവരി മൂന്നിനാണ് ലൈവ് ഡ്രോ.

അഞ്ച് പേർക്ക് 50,000 ദിർഹംവീതം സമാശ്വാസ സമ്മാനം, ആഴ്ച്ചതോറും ഇ-ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് എന്നിവയും തുടരും.