പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു.
റിയാദ്: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദിന്റെയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടികൾക്ക് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.


