അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം
പ്രമുഖ ഇന്ത്യൻ ജുവൽറി ബ്രാൻഡായ തനിഷ്ക് “നവ്യ” എന്ന പേരിൽ പുതിയ ഗോൾഡ്, ഡയമണ്ട് കളക്ഷൻ അവതരിപ്പിച്ചു. അക്ഷയ തൃതിയയോട് അനുബന്ധിച്ചാണ് കളക്ഷൻ പുറത്തിറക്കുക.
അചഞ്ചലമായ പ്രയത്നം നൽകുന്ന തിളക്കമാണ് പുതിയ ജുവൽറി കളക്ഷന്റെ പ്രചോദനം. ഇത് ജി.സി.സി, അന്താരാഷ്ട്ര വിപണികളിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് എളുപ്പം ഉൾക്കൊള്ളുന്ന ഒന്നുകൂടെയാണെന്ന് തനിഷ്ക് പറയുന്നു.
ആദ്യമായി വീട്ടിലേക്ക് അയച്ച ശമ്പളം, ജീവിതം അർത്ഥവത്താക്കാൻ വീട്ടിൽനിന്നും മാറി ജീവിച്ച ഒരു ദശകം... ഇതുപോലെയുള്ള മുഹൂർത്തങ്ങളുടെ പ്രതിഫലനമാകും ജുവൽറി കളക്ഷൻ.
ഒരുമിച്ചോ ഓരോന്നായോ ഇടാവുന്ന തരത്തിലുള്ള ഡിസൈനുകളിലാണ് നവ്യ എത്തുന്നത്. ഇത് ജീവിതത്തിന്റെ ഓരോ അദ്ധ്യായങ്ങളും നാഴികക്കല്ലുകളുംപോലെ ശോഭനമാകുന്നു.
പാരമ്പര്യവും ആധുനീകതയും ഒന്നിക്കുന്നതാണ് സ്വർണത്തിലും വജ്രത്തിലുമുള്ള ഡിസൈൻ.
“ഈ ആഭരണങ്ങൾ ഞങ്ങൾ നിർമ്മിക്കുന്നത് ജീവിതത്തിൽ വലിയ പ്രയത്നങ്ങൾ നടത്തിയവർക്കുവേണ്ടിയാണ്. കരിയർ, കുടുംബം, ജീവിതങ്ങൾ ഇതെല്ലാം ഒരുപാട് ദൂരെ നിന്ന് അവർ സാക്ഷാത്കരിച്ചു. അതാണ് നവ്യ പ്രതിഫലിപ്പിക്കുന്നത്. ഇത് നിങ്ങൾ വാങ്ങുന്ന ഒന്നല്ല, നേടുന്നതാണ്. പ്രയത്നത്തിന്റെ അചഞ്ചലത തിളങ്ങുകയാണ്.” – ടൈറ്റൻ കമ്പനി ലിമിറ്റഡ് അന്താരാഷട്ര ജുവൽറി ബിസിനസ് തലവൻ ആദിത്യ സിങ് പറഞ്ഞു.
