വ്യാജ ലൈസെൻസ് ചമച്ച കുറ്റത്തിന് കുവൈത്തിൽ ഒരു കേണലിന് നാലു വർഷം കഠിനതടവ്. പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ കുറ്റത്തിന് എട്ട് പ്രവാസികളെ നാല് വർഷം കഠിന തടവ് നൽകി രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവ്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു കേണലിന് വ്യാജരേഖ ചമച്ച കുറ്റത്തിന് തടവുശിക്ഷ. ഇയാളെ നാലു വർഷം കഠിനതടവിലാക്കാൻ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ കുറ്റത്തിന് എട്ട് പ്രവാസികളെ നാല് വർഷം കഠിന തടവ് നൽകി രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനൽ കോടതിയുടെയും അപ്പീൽ കോടതിയുടെയും വിധി കാസേഷൻ കോടതി ശരിവച്ചു.