ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെ ഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
“ഫാമിലി ഫസ്റ്റ്” പരിപാടിക്ക് പിന്തുണ നൽകി യു.എ.ഇ ഫാമിലി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. യു.എ.ഇ സർക്കാരിന്റെ ഫാമിലി ഗ്രോത്ത് അജണ്ട 2031-നോട് അനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ നാഗരിക കേന്ദ്രങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെ ഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
കുടുംബങ്ങളുടെ പ്രോത്സാഹനത്തിന് ഉതകുന്ന നയങ്ങൾ, പദ്ധതികൾ, നഗരാസൂത്രണം എന്നിവയിൽ യൂണിയൻ കോപ് സഹകരിക്കും. പൊതുബോധം വളർത്താനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിജ്ഞാനം പങ്കുവെക്കാനും ഇത് സഹായിക്കും.
“രാജ്യത്തോടുള്ള കടമയാണ് ഇത്. ഈ പങ്കാളിത്തത്തിലൂടെ യൂണിയൻ കോപ് സേവനങ്ങളും ഷോപ്പിങ് അന്തരീക്ഷവും കുടുംബങ്ങൾക്ക് കൂടുതൽ സുഖപ്രദമായ രീതിയിലേക്ക് മാറ്റും. സുരക്ഷയും സാമൂഹിക നിമയങ്ങളും ഉറപ്പാക്കും.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
