ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരായ ഉറച്ച നയം തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

കുവൈത്ത് സിറ്റി: അപകടകരവും ഗുരുതരവുമായ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് മെറ്റൽ റിസൈക്ലിംഗ് സെന്‍ററിൽ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരായ ഉറച്ച നയം തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ട്രാ​ഫി​ക് വി​ഭാ​ഗം ലോ​ഹ പു​ന​രു​പ​യോ​ഗ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.റോഡിൽ മറ്റുള്ളവരെ അപകടത്തിലാക്കുന്ന ഏതൊരാൾക്കും നിയമം കർശനമായി ബാധകമാക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും 24 മണിക്കൂറും പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.