അഭിനയത്തിനും നൃത്തത്തിനും പുറമെ ബൈക്ക് റൈഡിംഗിലും താല്പര്യമുള്ള താരമാണ് മഞ്ജു വാര്യർ. പുതുവത്സരത്തിൽ ധനുഷ്കോടിയിലൂടെ ബിഎംഡബ്യൂ ബൈക്ക് ഓടിക്കുന്ന വീഡിയോ താരം പങ്കുവെച്ചു. ഇരുന്നും നിന്നുമെല്ലാം മഞ്ജു വണ്ടി ഓടിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേള എടുത്തപ്പോൾ എല്ലാവരും കരുതിയത് മഞ്ജു ഇനി സിനിമയിലേക്ക് ഇല്ലെന്നായിരുന്നു. എന്നാൽ കാലം അതിന് ഉത്തരം നൽകി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റേതായ സ്ഥാനം ഊട്ടി ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തിനും ഡാൻസിനും പുറമെ ബൈക്ക് റൈഡിനോട് തല്പരയാണ് ഇന്ന് മഞ്ജു. ബിഎംഡബ്യൂ 'R 1250 GS' സ്റ്റൈലായി ഓടിച്ച് പോകുന്ന മഞ്ജുവിനെ മലയാളികൾ പലയാവർത്തി കണ്ടു.
പുതുവർഷത്തിലും തന്റെ ബൈക്കിനൊപ്പം കറങ്ങുകയാണ് മഞ്ജു. ബൈക്ക് ഓടിച്ച് പോകുന്ന തന്റെ വീഡിയോയ്ക്ക് ഓപ്പം എല്ലാവർക്കും പുതുവത്സര ആശംസകളും മഞ്ജു നേർന്നിട്ടുണ്ട്. ഇരുന്ന് മാത്രമല്ല എഴുന്നേറ്റ് നിന്നും മഞ്ജു ബൈക്ക് ഓടിക്കുന്നത് വീഡിയോയിൽ കാണാം. ധനുഷ് കോടിയിലൂടേയാണ് താരത്തിന്റെ യാത്ര. ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരാണ് ഫോസ്ബുക്കിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.
"എങ്ങനെ നടന്ന പെണ്ണാണ്. ഇന്ന് നോക്കിക്കേ പറപ്പിച്ചു പോകുന്ന പോക്കേ. എന്റെ പെണ്ണെ നീയിങ്ങനെ പറന്നു പോകുന്നത് കാണാൻ എന്തൊരു സുന്ദരമാണ്. നിന്നെപ്പോലെ നീ മാത്രം, അവനവൻ്റെ ലോകം തിരിച്ച് പിടിച്ച ധീര വനിത, പറക്കണം, പാഠമാവണം. ആത്മാഭിമാനമുള്ള പെണ്ണൊരുത്തി, ഇത് 47ന്റെ ചുറുചുറുക്ക്, തോൽക്കാൻ മനസ്സില്ലാത്ത ഒന്നിൻ്റെ പേരാണ് മഞ്ജു, ഇതാണ് ഫ്രീഡം. തിരക്കിൽ നിന്ന് മാറി നല്ല റോഡിലൂടെ ഇങ്ങനെ ബൈക്ക് ഓടിച്ചു പോകണം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. നേരത്തെ നടൻ അജിത്തിനൊപ്പം ലഡാക്കിലേക്ക് മഞ്ജു ബൈക്ക് ഓടിച്ച് പോയിരുന്നു.



