"അതെ, അതൊരു ആൺകുഞ്ഞാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു", എന്നാണ് ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പിതാവായ സന്തോഷം പങ്കുവച്ച് നടനും മോഡലുമായ ഷിയാസ് കരീം. കഴിഞ്ഞ ദിവസമാണ് ഷിയാസിനും ഭാര്യ ദർഫയ്ക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ടാണ് ഷിയാസ് കരീം സന്തോഷം പങ്കുവച്ചത്. പിന്നാലെ നിരവധി പേർ താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തു.
"അതെ, അതൊരു ആൺകുഞ്ഞാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു", എന്നാണ് ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആശുപത്രിയിൽ നിന്നുമുള്ള ഫോട്ടോകളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്. ജനുവരിയിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന് ഷിയാസ് കരീം അറിയിച്ചത്. "പരസ്പരം ബേബി എന്ന് വിളിച്ച ഞങ്ങൾക്ക് ഇനി ഞങ്ങളുടെ ബേബി. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സ്നേഹവും വേണം" എന്നാണ് ദർഫ അന്ന് ഇവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
2024 നവംബറിൽ ആയിരുന്നു ഷിയാസിന്റേയും ദർഫയുടേയും വിവാഹം നടന്നത്. ദീര്‍ഘകാലമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫയെന്നും അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ 12 വയസ്സ് വ്യത്യാസമുണ്ട്.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്.



