എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'സ്പാ' ഫെബ്രുവരി 12-ന് തിയേറ്ററുകളിലെത്തി. സിനിമ റിലീസ് ചെയ്ത ശേഷമാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഒരു സ്പായെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തിൽ വലിയ താരനിരയുണ്ട്.

ബ്രിഡ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം 'സ്പാ'യുടെ ട്രെയിലർ റിലീസ് ചെയ്തു. സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഒരു സ്പായെ ചുറ്റിപ്പറ്റിയുള്ള രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുള്ള ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഫെബ്രുവരി 12ന് ആയിരുന്നു സ്പായുടെ തിയറ്റർ റിലീസ്. എബ്രിഡ് ഷൈനിന്റെ മാസ്റ്റർ പീസാണ് സിനിമയെന്നും മസ്റ്റ് വാച്ച് പടമാണെന്നുമാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്.

സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെയും ചേർന്നാണ് സ്പാ നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ ഉണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാൻ ഛബ്ര.വരികൾ ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ മനോജ്. ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ.സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ. മേക്കപ്പ് പി.വി.ശങ്കർ. സ്റ്റണ്ട് മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ ആർച്ച എസ്.പാറയിൽ. ഡി ഐ ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് സുജിത്ത്സദാശിവൻ. സ്റ്റിൽസ് നിദാദ് കെ.എൻ. വിഎഫ്എക്സ് മാർജാര. പി ആർ ഒ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. 'സ്പാ ' വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ് ആണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming