ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തങ്ങളുടെ മത്സരങ്ങളില്‍ വിജയിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പിച്ചു. എവേ ഗ്രൗണ്ടില്‍ രണ്ടാം പകുതിയിലെ ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. റെയ്‌ഡേഴ്‌സും റയാനുമാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. 18 കളിയില്‍ 40 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വോള്‍വ്‌സിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ റയാനും വിര്‍ട്‌സും നേടിയ ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ബ്യൂണോയാണ് വോള്‍വ്‌സിന്റെ സ്‌കോറര്‍. 18 കളിയില്‍ 32 പോയിന്റുമായി ലീഗില്‍ നാലാംസ്ഥാനത്താണ് ലിവര്‍പൂള്‍.

ബ്രൈറ്റണെ തോല്‍പിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്തി ആഴ്‌സണല്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സണലിന്റെ ജയം. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന്റെ ഗോളിന് മുന്നിലെത്തിയ ആഴ്‌സണലിനെ ജോര്‍ജീനിയോയുടെ സെല്‍ഫ് ഗോളാണ് രക്ഷിച്ചത്. ഡീഗോ ഗോമസാണ് ബ്രൈറ്റന്റെ സ്‌കോറര്‍. 18 കളിയില്‍ 42 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

അല്‍ നസ്‌റിന് ജയം

റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അല്‍ അഖ്ദൗതിനെ തോല്‍പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് അല്‍ നസ്‌റിന്റെ ജയം. 31, 45 മിനിറ്റുകളിലായിരുന്നു അല്‍ നസ്‌റിന്റെ ജയം. ഇഞ്ചുറി ടൈമില്‍ യാവോ ഫെലിക്‌സ് അല്‍ നസ്‌റിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

YouTube video player