ബിഗ് സിനു ശേഷം എല്ലാവരുമായും സംസാരിക്കാറില്ലെന്നും വളരെ കുറച്ചു പേരോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നും അനുമോൾ വെളിപ്പെടുത്തി.
ബിഗ് ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്ന അനുമോളും ആദിലയും നൂറയും. 'പട്ടായ ഗേൾസ്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. പുറത്തിറങ്ങിയതിനു ശേഷം ഒരുമിച്ച് പട്ടായയിൽ പോകണമെന്ന് ഇവർ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്.
ഇപ്പോളിതാ പട്ടായയിൽ പോകുന്നില്ലേ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. ''ഞാനിപ്പോൾ കുറച്ച് തിരക്കാണ്. എന്തായാലും എനിക്ക് പോകണം. ബിഗ്ബോസിൽ പോകുന്നതിനു മുൻപേ തന്നെ ഞങ്ങൾ സുഹൃത്തുക്കളുടെ ഒരാഗ്രഹം ആയിരുന്നു പട്ടായയിൽ പോകണം എന്നത്. എന്റെ രണ്ടുമൂന്ന് സുഹൃത്തുക്കളുണ്ട്. അവരുമായിട്ട് പോകാനാണ് പ്ലാൻ ചെയ്തത്. അപ്പോളാണ് ബിഗ്ബോസിൽ ചെന്ന് അവരുമായിട്ട് കൂട്ടായത്. ശരിക്കും ഞങ്ങൾ സീരിയസായിട്ട് പ്ലാൻ ചെയ്തതു തന്നെയാണ്. എന്തായാലും ഒരിക്കൽ പോകും'', അനുമോൾ പറഞ്ഞു.
ബിഗ് സിനു ശേഷം എല്ലാവരുമായും സംസാരിക്കാറില്ലെന്നും വളരെ കുറച്ചു പേരോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നും അനുമോൾ കൂട്ടിച്ചേർത്തു. ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ''പുറമേ നിന്നു കാണുമ്പോൾ ഇതൊക്കെ എന്ത്, എളുപ്പമല്ലേ എന്നൊക്കെ തോന്നുമായിരിക്കും. പക്ഷേ അവിടെ ഒരു പ്രഷർ കുക്കർ പോലെയാണ്, കുറച്ച് കഷ്ടപ്പാടുണ്ട്. അവിടെ എന്താണ് അനുഭവിച്ചത് എന്ന് എനിക്കേ അറിയൂ. അത് മൽസരിച്ച ആരോടു ചോദിച്ചാലും അങ്ങനെ തന്നെയേ പറയൂ'', അനുമോൾ പറഞ്ഞു.
