സൗബിനും നവ്യ നായരും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒടിടിയിലേക്ക്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്.

വ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പാതിരാത്രി. പുഴു എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്ത ഈ പടത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരി 20ന് പാതിരാത്രിയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. സീ 5 മലയാളത്തിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം മാസമാണ് ഒടിടി റിലീസ്.

2025 ഒക്ടോബർ 17ന് ആയിരുന്നു പാതിരാത്രി തിയറ്ററുകളിൽ എത്തിയത്. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ തിയറ്ററിൽ വേണ്ടത്ര ശ്രദ്ധനേടാൻ പടത്തിനായില്ല. പ്രേക്ഷകരെ ആദ്യാവസാനം വരെ ത്രില്ലടിപ്പിച്ച ഒരു ക്രൈം ഡ്രാമയാണ് ചിത്രം. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരും പാതിരാത്രിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജാൻസി, ഹരീഷ് എന്നീ വേഷങ്ങളിലാണ് നവ്യയും സൗബിനും ചിത്രത്തിൽ എത്തിയത്. 

ഷാജി മാറാട് തിരക്കഥ ഒരുക്കിയത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഒരുത്തീ എന്ന ചിത്രമാണ് ഇതിന് മുന്‍പ് നവ്യയുടേതായി റിലീസ് ചെയ്തത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming