യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ 'ധുരന്ദർ' എന്ന സിനിമ, 2001ലെ പാർലമെൻ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച കമലേഷ് കുമാരി യാദവിൻ്റെ കഥയും പറഞ്ഞിരുന്നു. തീവ്രവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അവർക്ക്, രാജ്യം അശോകചക്ര നൽകി ആദരിച്ചു.

ൺവീർ സിം​ഗ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ധുരന്ദർ. രാജ്യത്തിന്റെ സുരക്ഷയും ഭീകരാക്രമണവും ഇന്ത്യൻ സൈന്യത്തിന്റെ പടയൊരുക്കവും എല്ലാം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനയത്തിനും എല്ലാം പ്രശംസാ പ്രവാഹം ആയിരുന്നു. ജനുവരി 31ന് ആയിരുന്നു ധുരന്ദറിന്റെ ഒടിടി റിലീസ്. പിന്നാലെ പടത്തിലെ ഓരോ മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അക്കൂട്ടത്തിൽ ചർച്ചയായൊരു പേരാണ് 'കമലേഷ് കുമാരി യാദവ്'.

ധുരന്ദറിന്റെ തുടക്ക ഭാ​ഗത്ത് ഭീകരവാദികൾ പാർലമെന്റ് ആക്രമിക്കുന്ന രം​ഗമുണ്ട്. ഇതിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥ വീരമൃത്യു വരിക്കുകയും ചെയ്യുന്നുണ്ട്. 2001ൽ ഇന്ത്യൻ പാർലമെന്റ് ഭീകരവാദികൾ ആക്രമിച്ചിരുന്നു. ഇതാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. അന്ന് മരിച്ച പൊലീസ് ഉദ്യോ​ഗസ്ഥയാണ് കമലേഷ് കുമാരി യാദവ്. പാര്‍ലമെന്‍റിലെ സെക്ക്യൂരിറ്റി ഗാഡിലായിരുന്നു അവര്‍. തീവ്രവാദികൾ പാർലമെന്റിലേക്ക് ഇരച്ചു കയറിപ്പോൾ അലാറം മുഴക്കി എല്ലാവരേയും അവർ കാര്യം അറിയിച്ചു. തീവ്രവാദികളെ തടയാൻ അവരുടെ വാഹനത്തിന്‍റെ പിറകിലേക്ക് ഓടവെ ശരീരത്തിൽ വെടി ഏൽക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 11 ബുള്ളറ്റുകലാണ് കമലേഷ് കുമാരി യാദവിന്റെ ശരീരത്തിൽ തുളച്ചു കയറിയത്.

സ്വന്തം ജീവൻ നഷ്ടപ്പെടുത്തി, വലിയൊരു വെടിവയ്പ്പ് ഒഴിവാക്കിയ ആ ധീരയായ പൊലീസ് ഉദ്യോ​ഗസ്ഥയെ രാജ്യം അശോക ചക്ര നൽകി ആദരിക്കുകയും ചെയ്തിരുന്നു. 2002 റിപ്ലബ്ലിക് ദിനത്തിലായിരുന്നു ഇത്. ഈ അവാർഡ് ലഭിച്ച ആദ്യ പൊലീസ് വനിത കൂടിയാണ് കമലേഷ് കുമാരി യാദവ്. ഇത്തരത്തിൽ നിരവധി യഥാർത്ഥ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രമാണ് ധുരന്ദർ. പല യഥാർത്ഥ സംഭവങ്ങളും വിഷ്വലുകളും അവ എന്താണെന്നും സിനിമയ്ക്ക് ഇടയിൽ എഴുതി കാണിക്കുന്നുമുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming