രാത്രി നന്നായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ രോഗ പ്രതിരോധശേഷി കുറയാനും പലതരം അസുഖങ്ങൾ വരാനും കാരണമാകുന്നു.

രാത്രി നന്നായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ അടുത്ത ദിവസം നിങ്ങൾക്ക് ഊർജ്ജത്തോടെയും ഉന്മേഷത്തോടെയും നിൽക്കാൻ സാധിക്കുകയില്ല. ഇത് നിങ്ങളുടെ രോഗ പ്രതിരോധശേഷി കുറയാനും പലതരം അസുഖങ്ങൾ വരാനും കാരണമാകുന്നു. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

1.ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉറക്കക്കുറവ് ഉണ്ടാവാൻ കാരണമാകും. അതിനാൽ രാത്രി ഒരുപിടി ബദാം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

2. ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. നട്സ്, സീഡ്‌സ്, പയർവർഗ്ഗങ്ങൾ എന്നിവയും കഴിക്കാവുന്നതാണ്.

3. റാസ്പ്ബെറി

റാസ്പ്‌ബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം പോലെത്തന്നെ ഫൈബർ കുറയുന്നതും ഉറക്കത്തെ നന്നായി ബാധിക്കുന്നു. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

4. കിവി

കിവിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സെറോടോണിന്റെ അളവും കൂടുതലാണ്. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.

5. സാൽമൺ

സാൽമണിൽ ധാരാളം ഒമേഗ 3യും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യം കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

6. ഓട്സ്

ഓട്സിൽ കാർബോഹൈഡ്രേറ്റും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായും രാത്രി ഭക്ഷണമായും ഇത് കഴിക്കാവുന്നതാണ്. നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.