തിളക്കമുള്ള ചർമ്മം ലഭിക്കാൻ കുടിക്കേണ്ട 5 പാനീയങ്ങൾ
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ആരോഗ്യകരമായ ചർമ്മം നിങ്ങൾക്ക് ലഭിക്കുകയുള്ളു. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ.
15

Image Credit : Getty
നാരങ്ങയും തേനും
ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങയും തേനും ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു.
25
Image Credit : Getty
മഞ്ഞൾപ്പൊടി ചേർത്ത പാൽ
ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾപ്പൊടി ചേർത്ത പാൽ കുടിക്കുന്നത് മുഖത്തെ തിളക്കമുള്ളതാക്കാനും പാടുകൾ അകറ്റാനും സഹായിക്കും.
35
Image Credit : Getty
കരിക്ക് വെള്ളം
കരിക്ക് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും ചർമ്മത്തെ മൃദുലമാക്കി വെയ്ക്കാനും സഹായിക്കുന്നു.
45
Image Credit : Getty
ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ്
ബീറ്റ്റൂട്ടിലും ക്യാരറ്റിലും ധാരാളം ആന്റിഓക്സിഡന്റും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.
55
Image Credit : Getty
നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.
Latest Videos

