MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്‍റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ

ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്‍റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയോടെ ഇന്ത്യയുടെ സെമി പ്രവേശനം പ്രതിസന്ധിയിലായി. അടുത്ത മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം, മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് നിർണായകമാകും. 

1 Min read
Author : Gopalakrishnan C
Published : Feb 24 2026, 04:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ഇന്ത്യ ത്രിശങ്കുവില്‍
Image Credit : ANI

ഇന്ത്യ ത്രിശങ്കുവില്‍

ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇനി ദക്ഷിണാഫ്രിക്ക ജയിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോല്‍ക്കുകയും വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വെയെ 107 റണ്‍സിന് തകര്‍കകുകയും ചെയ്തതോടെ ഇന്ത്യയുടെ സെമി പ്രവേശനം ത്രിശങ്കുവിലായി.

28
സെമിയിലെത്താൻ ഇന്ത്യ എന്തുചെയ്യണം?
Image Credit : ANI

സെമിയിലെത്താൻ ഇന്ത്യ എന്തുചെയ്യണം?

സൂപ്പർ 8 ഗ്രൂപ്പ് 1-ൽ നിലവിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വഴികൾ ഇവയാണ്:

Related Articles

Related image1
'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ
Related image2
ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം
38
രണ്ട് മത്സരങ്ങളിലും വൻ വിജയം
Image Credit : ANI

രണ്ട് മത്സരങ്ങളിലും വൻ വിജയം

സിംബാബ്‌വെ (ഫെബ്രുവരി 26), വെസ്റ്റ് ഇൻഡീസ് (മാർച്ച് 1) എന്നിവർക്കെതിരായ മത്സരങ്ങളിൽ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ഈ രണ്ട് കളികളും ജയിക്കുക എന്നതാണ് സെമിയിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വഴി.

48
വെറുതെ ജയിച്ചാല്‍ പോരാ
Image Credit : ANI

വെറുതെ ജയിച്ചാല്‍ പോരാ

നിലവിൽ നെറ്റ് റൺ റേറ്റിൽ ഇന്ത്യ വിന്‍ഡീസിനും(+5.350) ദക്ഷിണാഫ്രിക്കക്കും(+3.800) ഏറെ പിന്നിലാണ്. -3.800 ആണ് നിലവിലെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അതിനാൽ സിംബാബ്‌വെക്കും വിന്‍ഡീസിനുമെതിരെ വെറും ജയം മാത്രം പോരാ ഇന്ത്യക്ക് സെമിയിലെത്താൻ. വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയെയോ വിന്‍ഡീസിനെയോ മറികടക്കാനാവു.

58
മറ്റ് ടീമുകളുടെ പ്രകടനം നിര്‍ണായകമാകും
Image Credit : Getty

മറ്റ് ടീമുകളുടെ പ്രകടനം നിര്‍ണായകമാകും

ഇന്ത്യ-സിംബാബ്‌വെ മത്സരം നടക്കുന്ന വ്യാഴാഴ്ച 3 മണിക്ക് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടമാവും ഇന്ത്യയുടെ സെമി പ്രവേശനത്തില്‍ നിര്‍ണായകമാകുക. വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

68
ദക്ഷിണാഫ്രിക്ക ജയിക്കാനായി പ്രാര്‍ത്ഥിക്കാം
Image Credit : X@ProteasMenCSA

ദക്ഷിണാഫ്രിക്ക ജയിക്കാനായി പ്രാര്‍ത്ഥിക്കാം

വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക ജയിക്കുന്നതാണ് വിന്‍ഡീസ് ജയിക്കുന്നതിനെക്കാള്‍ ഇന്ത്യക്ക് അനുകൂലമാകുക. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താം.

78
തുല്യ പോയിന്‍റ് വന്നാല്‍
Image Credit : Getty

തുല്യ പോയിന്‍റ് വന്നാല്‍

വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും, ഇന്ത്യ തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ മൂന്ന് ടീമുകൾക്കും 4 പോയിന്‍റ് വീതമാകും. ഈ സാഹചര്യത്തിൽ റൺ റേറ്റ് ആകും വിധി നിർണ്ണയിക്കുക. നിലവിലെ റൺ റേറ്റിൽ ഇന്ത്യ ഏറെ പിന്നിലായതിനാൽ വമ്പൻ ജയങ്ങൾ അനിവാര്യമാണ്.

88
വിന്‍ഡീസിനെതിരായ പോരാട്ടം ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍
Image Credit : Getty

വിന്‍ഡീസിനെതിരായ പോരാട്ടം ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ മാര്‍ച്ച് 1ന് നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് ഒരു ' ക്വാർട്ടർ ഫൈനൽ ആയി മാറാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം
Recommended image2
'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ
Recommended image3
ടി20 ലോകകപ്പില്‍ റണ്‍മല താണ്ടിയ 10 ടീമുകള്‍; ഇളക്കം തട്ടാതെ ശ്രീലങ്കയുടെ ഹിമാലയന്‍ സ്‌കോര്‍, ആര് മറികടക്കും ലങ്കയെ?
Related Stories
Recommended image1
'ഹാർദിക്കിനെയും ദുബെയുമൊന്നും എതിരാളികള്‍ പേടിക്കില്ല', കാരണം വ്യക്തമാക്കി അക്തർ
Recommended image2
ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved