ദഹനം ലഭിക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ
നിങ്ങളുടെ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഭക്ഷണത്തിന്റെ ദഹനം, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ ആഗിരണം ചെയ്യൽ എന്നിവ അവയിൽ ചിലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിന് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
നാരങ്ങ വെള്ളം
നാരങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
25
Image Credit : Getty
പുതിന
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പുതിന. ഭക്ഷണത്തിൽ പുതിന ഉൾപ്പെടുത്തുന്നത് നല്ല ദഹനം ലഭിക്കാനും ഓക്കാനം തടയാനും സഹായിക്കുന്നു.
35
Image Credit : Getty
ഇഞ്ചി
ദഹനം മെച്ചപ്പെടുത്താനും ഓക്കാനം, ഛർദി എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി.
45
Image Credit : Instagram
തൈര്
തൈരിൽ ആരോഗ്യകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
55
Image Credit : Getty
പെരുഞ്ചീരകം
ഭക്ഷണത്തിന് ശേഷം പെരുഞ്ചീരകം കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ബ്ലഡ് പ്രഷർ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കാഴ്ചശക്തി കൂട്ടാനും ഇത് നല്ലതാണ്.
Latest Videos

