ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുമ്പോള്‍ പലരും അതിനുള്ള ആദ്യ കാരണമായി കരുതാറുള്ളത് ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതാകും. എന്നാല്‍ ഇത് കൊണ്ട് മാത്രമല്ല, മറ്റനേകം കാരണങ്ങളാല്‍ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാമെന്ന് വൃക്കരോഗ വിദഗ്‌ധർ പറയുന്നു.

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുമ്പോള്‍ പലരും അതിനുള്ള ആദ്യ കാരണമായി കരുതാറുള്ളത് ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതാകും. എന്നാല്‍ ഇത് കൊണ്ട് മാത്രമല്ല, മറ്റനേകം കാരണങ്ങളാല്‍ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാമെന്ന് വൃക്കരോഗ വിദഗ്‌ധർ പറയുന്നു.
വൃക്കയിലെ കല്ലുകൾ ഇപ്പോൾ ചെറുപ്പക്കാരിലും വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മധ്യവയസ്കരെ മാത്രം ബാധിച്ചിരുന്ന വൃക്കയിലെ കല്ലുകൾ ഇപ്പോൾ ചെറുപ്പക്കാരിലും വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാമാണ് ഈ മാറ്റത്തിന് കാരണം. വൃക്കയിലെ കല്ലുകൾ തടയുന്നതിന് കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ച് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ നെഫ്രോളജി സീനിയർ കൺസൾട്ടന്റായ ഡോ. ജയന്ത് കെ. ഹോട്ട പറയുന്നു.
ഓറഞ്ച് ജ്യൂസിൽ നാരങ്ങയേക്കാൾ ഉയർന്ന സിട്രേറ്റ് അളവ് അടങ്ങിയിരിക്കുന്നു.
ഓറഞ്ച് ജ്യൂസിൽ നാരങ്ങയേക്കാൾ ഉയർന്ന സിട്രേറ്റ് അളവ് അടങ്ങിയിരിക്കുന്നു. ഇത് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. എട്ട് ഔൺസ് ഗ്ലാസ് ഏകദേശം 500mg സിട്രേറ്റ് നൽകുന്നു. ഓറഞ്ച് ജ്യൂസ് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു
പ്രതിദിനം രണ്ട് കപ്പ് കാപ്പി വരെ കുടിക്കാം. എന്നാൽ അമിതമായ പഞ്ചസാരയും ക്രീമും ഒഴിവാക്കുക
കാപ്പി ഒരു നേരിയ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. കൂടാതെ, മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു, അതേസമയം അതിലെ പോളിഫെനോളുകൾ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലൈസേഷനെ തടയുന്നു. പ്രതിദിനം രണ്ട് കപ്പ് കാപ്പി വരെ കുടിക്കാം. എന്നാൽ അമിതമായ പഞ്ചസാരയും ക്രീമും ഒഴിവാക്കുക
മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യത്തിന് മികച്ചതാണ് ക്രാൻബെറി ജ്യൂസ്
മൂത്രനാളിയുടെയും വൃക്കയുടെയും ആരോഗ്യത്തിന് മികച്ചതാണ് ക്രാൻബെറി ജ്യൂസ്. 80 മുതൽ 90 ശതമാനം വരെയും മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഇ കോളിയെ തടയാൻ ക്രാൻബെറിയിൽ അടങ്ങിയ സംയുക്തങ്ങൾക്കു കഴിയും.
മധുരമില്ലാത്ത ഗ്രീൻ ടീ പൊതുവെ വൃക്ക ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു
മധുരമില്ലാത്ത ഗ്രീൻ ടീ പൊതുവെ വൃക്ക ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. കാരണം അതിലെ ആന്റിഓക്‌സിഡന്റുകൾ (കാറ്റെച്ചിനുകൾ) വീക്കം, കോശ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. പരലുകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെ വൃക്കയിലെ കല്ലുകളുടെ സാധ്യത കുറയ്ക്കുന്നു.
തേങ്ങാവെള്ളം വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു
ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് തേങ്ങാവെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഒരു പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് പാനീയമാണ്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

