മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിയാണ് സംഭവം.ദിനേഷ് ലോധിയുടെ ഥാർ ഉപയോഗിച്ച് അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പരാതി.
ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകൻ അഞ്ചുപേരെ മനപ്പൂർവ്വം വാഹനം ഇടിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിയാണ് സംഭവം. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് പരാതി. ദിനേഷ് ലോധിയുടെ ഥാർ ഉപയോഗിച്ച് അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പരാതി. അപകടത്തിന് ശേഷം റോഡിൽ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്തതായിട്ടാണ് ആരോപണം.


