ഈ പുസ്തകം കമ്മ്യൂണിസ്റ്റുകാരൻ ഒരു പണ്ഡിതന് നൽകി പ്രകാശനം ചെയ്യുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് കെടി ജലീലിന്റെ സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
മലപ്പുറം: ഈ ഉള്ളടക്കമുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ അപൂർവ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു മതേതരവാദിക്കും സന്തോഷം നൽകുന്ന കാര്യമാണത്. കമ്മ്യൂണിസ്റ്റുകാരൻ ഒരു പണ്ഡിതന് നൽകി പ്രകാശനം ചെയ്യുന്നു. അതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് കെടി ജലീലിന്റെ സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
ജമാഅത്തെ ഇസ്ലാമിക്ക് ബാംഗാൾ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായില്ല. അന്നാട്ടിലെ ജനം അവരെ തഴഞ്ഞു. നമ്മുടെ നാട്ടിൽ ജമാഅത്തെ ഇസ്ലാമിയെ പൊക്കി കൊണ്ട് നടക്കുന്നവർക്കുള്ള പാഠം ആണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.


