അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാർട്ടേഴ്സിലും റെയ്ഡ് നടത്തി വിജിലൻസ്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാർട്ടേഴ്സിലും റെയ്ഡ് നടത്തി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെർച്ച് വാറന്റ് വാങ്ങിയ ശേഷം ഇന്നലെ വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാർട്ടേഴ്സിലും വിജിലൻസ് സംഘം റെയ്ഡ് നടത്തുകയും ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അതേ സമയം, വിനോദ് കുമാറിനെ ഇതേ വരെ സസ്പെൻഡ് ചെയ്തിട്ടില്ല. അദ്ദേഹം ഇപ്പോഴും പദവിയിൽ തുടരുകയാണ്.

