11:08 AM (IST) Feb 19

Malayalam News Live :നിയമസഭയിൽ മത്സരിക്കാൻ വ്യക്തിപരമായി താല്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; 'പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്'

തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് 11 മണിക്ക് ആണ് മധുസൂദൻ മിസ്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Read Full Story
11:06 AM (IST) Feb 19

Malayalam News Live :തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി

വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

Read Full Story
10:39 AM (IST) Feb 19

Malayalam News Live :പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 4 വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് ബസ് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

പരിക്കേറ്റ വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ബസിലെ യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.

Read Full Story
10:20 AM (IST) Feb 19

Malayalam News Live :കോങ്ങാടും ചേലക്കരയും വെച്ചുമാറാൻ ലീ​ഗും കോൺ​ഗ്രസും; ചർച്ചയിൽ ധാരണയായി, സ്ഥാനാർത്ഥി തീരുമാനത്തിൽ ആശങ്കയിൽ പാർട്ടികൾ

ചേലക്കര ലീഗിന് വിട്ടുനൽകി കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്നാണ് സൂചന.

Read Full Story
10:08 AM (IST) Feb 19

Malayalam News Live :സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി; മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു, സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തി

എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്.

Read Full Story
09:32 AM (IST) Feb 19

Malayalam News Live :14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകി, ഒടുവിൽ കൈ വളഞ്ഞു പോയി - കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

14 കാരന്‍റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടായത്. 

Read Full Story
09:14 AM (IST) Feb 19

Malayalam News Live :വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി

ഭീരുത്വം നിറഞ്ഞ പരിപാടിയാണിതെന്ന് അനിൽകുമാർ. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും വി എസ് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്

Read Full Story
08:22 AM (IST) Feb 19

Malayalam News Live :മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു

ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്‌തു. ഏഷ്യാനെറ്റിൽ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു.

Read Full Story
08:02 AM (IST) Feb 19

Malayalam News Live :എഐ ഉച്ചകോടി - നിർണായക പ്ലീനറി സെഷൻ ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും

എഐ ഉച്ചകോടിയിലെ ലോകനേതാക്കൾ പങ്കെടുക്കുന്ന നിർണായക പ്ലീനറി സെഷൻ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും.

Read Full Story
07:50 AM (IST) Feb 19

Malayalam News Live :ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ

കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഡിജിപി ഉത്തരവ്. ചിത്തരേഷ് നടേഷൻ, ഷിനു ചൊവ്വ എന്നിവർക്കായി വീണ്ടും പരീക്ഷ നടത്താനാണ് ഉത്തരവ്.

Read Full Story
07:04 AM (IST) Feb 19

Malayalam News Live :എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പൊലീസിൽ പരാതി നൽകി

എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. വി കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു

Read Full Story
06:17 AM (IST) Feb 19

Malayalam News Live :നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് പരാതി; കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മെഡിക്കൽ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടമായി നടപടികൾ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. 

Read Full Story
06:07 AM (IST) Feb 19

Malayalam News Live :സമരം കടുപ്പിച്ച് ഡോക്ടർമാർ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും

സമരം കടുപ്പിച്ച് ഡോക്ടർമാർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും. ഒ.പി ബഹിഷ്കരണത്തിനൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.

Read Full Story
05:54 AM (IST) Feb 19

Malayalam News Live :ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ, സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം; മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകൾ നടക്കും

വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും.

Read Full Story
05:44 AM (IST) Feb 19

Malayalam News Live :ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരി​ഗണിക്കും, സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കാൻ എസ്ഐടി തീരുമാനം

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും. എ പത്മകുമാറിന്‍റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

Read Full Story