ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.
- Home
- News
- Kerala News
- Malayalam News Live: 'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Malayalam News Live: 'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്.വകുപ്പ് മേധാവി ഡോ. ലളിതാംബികയെ പ്രതി ചേർത്തു. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ അടക്കമുള്ളവർ നിലവിൽ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ.
Malayalam News Live:'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Malayalam News Live:വേടനും നവമിലതയും ഈ മാസം 24 ന് വിവാഹിതരാകും; വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച് തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസ്
കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതുവേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹം ഇക്കാര്യം അറിയിച്ചിരുന്നു.
Malayalam News Live:'സുഭാഷ്' ഇപ്പോഴും മെട്രോ തൂണിലുണ്ട്; ദൗത്യം തത്ക്കാലത്തേക്ക് നിർത്തിവച്ചു; 11.30ക്ക് ശേഷം പുനരാരംഭിക്കും
പതിനൊന്നരയ്ക്ക് മെട്രോ സർവീസ് അവസാനിച്ചശേഷം വീണ്ടും പൂച്ചയെ താഴെ ഇറക്കാനുള്ള ദൗത്യം തുടങ്ങും. 10 മിനിറ്റ് നേരത്തോളം പൂച്ച ദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചിരുന്നു.
Malayalam News Live:സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിൽ കോണ്‍ഗ്രസിന് മനം മാറ്റം; മോഹഭംഗം നേരിടുന്ന ചിലരെങ്കിലും ചാടാൻ സാധ്യത, തിടുക്കം വേണ്ടെന്ന് തീരുമാനം
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.
Malayalam News Live:അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
Malayalam News Live:'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി
തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആര്‍ രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും ആര്‍ രശ്മി ആരോപിച്ചു
Malayalam News Live:വാങ്ങി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പിടി വീണു, പരാതിക്കാരനായ നിതിന് 10000 രൂപ നൽകിയത് വിജിലൻസ്, കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു.
Malayalam News Live:'പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കും'; തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയാണെന്ന് വാണിജ്യ മന്ത്രാലയം
തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
Malayalam News Live:'താൻ ഇവിടെ തന്നെ കാണും, തെറ്റുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്, ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയു'; തുറന്നടിച്ച് വീണ ജോര്‍ജ്
താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി വീണ ജോര്‍ജ് തുറന്നടിച്ചു.
Malayalam News Live:ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി
ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും.
Malayalam News Live:ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
Malayalam News Live:നെയ്യാറ്റിൻകരയിൽ റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു
റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News Live:പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.
Malayalam News Live:33 കുഞ്ഞുങ്ങളോട് കൊടുംക്രൂരത, പീഡനദൃശ്യങ്ങൾ ഡാർക് വെബ്ബിൽ, ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി
ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.
Malayalam News Live:ശബരിമല സ്വര്‍ണക്കൊള്ള - കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണം, തന്ത്രിക്കും എൻ വാസുവിനും സമൻസ്
ഇരുവരോടും അടുത്ത ആഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എസ് ഐ ടി പ്രതി ചേര്‍ത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇഡി ഉടന്‍ നോട്ടീസ് അയക്കും.
Malayalam News Live:ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം.
Malayalam News Live:തന്ത്രിയുടെ അറസ്റ്റിലെ വിമർശനം - 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ' - ജി സുകുമാരൻ നായർ
എൻഎസ്എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
Malayalam News Live:പാലത്തായി പീഡനക്കേസ്; കെ പത്മരാജന് പരോൾ
കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. സഹോദരി മരിച്ചതാണ് പരോൾ നൽകാൻ കാരണം.
Malayalam News Live:ചികിത്സ പിഴവ് പരാതികൾ; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല.
Malayalam News Live:കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.