ആലപ്പുഴ പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കഴിഞ്ഞ 13നായിരുന്നു സംഭവം. സ്കൂളിൽ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തുനിന്നെത്തിയ സംഘം കുട്ടിയെ ആക്രമിച്ചത്. കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടി ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


