പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം.തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്

ഇടുക്കി: പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം.പൊലീസുകാർക്ക് ലഭിക്കാനുള്ള അവകാശങ്ങളെ സംബന്ധിച്ചും തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് വാക്കേറ്റമുണ്ടായത്. ഇതുസംബന്ധിച്ച് പ്രസംഗിക്കുന്നതിനിടെ സദസിൽ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതിനിടെ, ചര്‍ച്ചയിലെ പാനൽ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പൊലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു. ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്. കയ്യാങ്കളിയിലേക്ക് നീങ്ങാതെ ഭാരവാഹികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിരുവനന്തപുരത്ത് മാളിൽ വെച്ച് പൊലീസുകാരനായ മിഥുനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിലാണ് ചര്‍ച്ചയും വാക്കേറ്റവും ഉണ്ടായത്.

YouTube video player