കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് വ്യക്തമായ ഉടനെ വീട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. 

ആലപ്പുഴ : വീട്ടിൽ കളിച്ചു കൊണ്ടിരുന്ന 3 വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് വ്യക്തമായ ഉടനെ വീട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.