മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുള്‍ റഹിമാന്‍ എന്ന ഷാനുവിനാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമണം നടത്തിയ 34 വയസ്സുകാരന് 51 വര്‍ഷം കഠിന തടവിനും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുള്‍ റഹിമാന്‍ എന്ന ഷാനുവിനാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മാതാവിൻ്റെ കൂടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാനസിക വളർച്ചയില്ലാത്ത കുട്ടിയെ, 2019 മുതൽ 2020 മാർച്ച് വരെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ബസ് സ്റ്റോപ്പ് കൊള്ളാം, മിനി കഫേയും ടിവിയും വരെ, ഹൈടെക്കാണ്; ചിരിയുണര്‍ത്തുന്നത് ബോര്‍ഡിലെ ചില അവകാശവാദങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം