ആലപ്പുഴ ജില്ലയിലെ 72 പഞ്ചായത്തുകളിൽ എട്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം. ചിലയിടങ്ങളിൽ നറുക്കെടുപ്പിലൂടെയും മറ്റ് ചിലയിടങ്ങളിൽ സ്വതന്ത്രരുടെ പിന്തുണയോടെയുമാകും അധ്യക്ഷനെ തീരുമാനിക്കുക.
ആലപ്പുഴ: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കാനിരിക്കെ, ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. ജില്ലയിൽ ആകെ 72 പഞ്ചായത്തുകളാണുള്ളത്. ആലപ്പുഴയിലെ ചിത്രം ഇങ്ങനെ.
1. വള്ളികുന്നം: നറുക്കെടുപ്പ്
2. ചേപ്പാട്: സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണയ്ക്കും
3. ചെറിയനാട്: നറുക്കെടുപ്പ്
4. കരുവാറ്റ: നറുക്കെടുപ്പ്
5. താമരക്കുളം: നറുക്കെടുപ്പ്
6. പാലമേൽ: സിപിഎം റിബൽ യുഡിഎഫിനെ പിന്തുണയ്ക്കും. യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്.
7. തകഴി: സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണയ്ക്കും
8. ചേന്നംപള്ളിപ്പുറം: നറുക്കെടുപ്പ്
അതേ സമയം, എൻഡിഎ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കഴിഞ്ഞ തവണ എൻഡിഎയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ എൽഡിഎഫും യുഡിഎഫും കൈകോർത്തിരുന്നു. ഇത്തവണ സഖ്യം വേണ്ട എന്ന നിർദേശം യുഡിഎഫ്, എൽഡിഫ് ജില്ലാ നേതൃത്വം നൽകിയിട്ടുണ്ട്.
1. കാർത്തികപള്ളി: എൽഡിഎഫ്: 4, യുഡിഎഫ്:3, എൻഡിഎ: 6
2. തിരുവൻവണ്ടൂർ: എൽഡിഎഫ്: 3, യുഡിഎഫ്: 4, എൻഡിഎ: 5, IND:2
3. ബുധനൂർ: എൽഡിഎഫ്: 5, യുഡിഎഫ്: 2, എൻഡിഎ: 7, IND:1
4. നീലംപേരൂർ: എൽഡിഎഫ്: 4, യുഡിഎഫ്: 2, എൻഡിഎ: 7 ,IND:1
5. ചെന്നിത്തല തൃപ്പെരുന്തുറ: എൽഡിഎഫ്: 6, യുഡിഎഫ്: 5, എൻഡിഎ: 7, IND:1
പാണ്ടനാട് പഞ്ചായത്തിൽ പട്ടികജാതി സംവരണമാണ്. ഇവിടെ യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനാർത്ഥി ഇല്ല. പ്രസിഡന്‍റ് എൽഡിഎഫ് ,വൈസ് പ്രസിഡന്‍റ് യുഡിഎഫ് എന്നിങ്ങനെ ആയിരിക്കും. എൽഡിഎഫ്: 3, യുഡിഎഫ്: 6, എൻഡിഎ: 5. അതേ സമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നാണ് മുന്നണികളുടെ നിലപാട്


