ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കോഴിക്കോട്; കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്. ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് രാത്രിയോടെ വിദുല്‍ പ്രസാദിന്‍റെ മൃതദേഹം ലഭിച്ചത്.