കാസർകോട് നെല്ലിക്കുന്നിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി നാലംഗ സംഘം പണം കവർന്നു. ആലമ്പാടി സ്വദേശി കമറുദ്ധീനെ ഭീഷണിപ്പെടുത്തി എടിഎം കാർഡും പാസ്‌വേർഡും കൈക്കലാക്കിയ സംഘം ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. 

കാസർകോട് :ഗൃഹനാഥനെ തടഞ്ഞുനിർത്തി എ ടി എം കാർഡ് പിടിച്ചുവാങ്ങി ഒരു സംഘം പണം കവർന്നു. കാസർകോട് നെല്ലിക്കുന്നിലാണ് സംഭവം.ആലമ്പാടി സ്വദേശി കമറുദ്ധീന്റെ 10100 രൂപയാണ് നഷ്ടമായത്.സംഭവത്തിൽ മൂന്ന് പേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച രാത്രി 11.30 നാണു സംഭവം.

നെല്ലിക്കുന്നിൽ വെച്ച് നാലംഗ സംഘം തടഞ്ഞു നിർത്തി പേഴ്സും എ ടി എമ്മും പാസ്സ് വേർഡും ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നാണ് പരാതി.എ ടി എമ്മിൽ നിന്നും 99000 രൂപയും പേഴ്സിൽ ഉണ്ടായിരുന്ന 2000 രൂപയുമാണ് കൈക്കലാക്കിയത്.കമറുദ്ധീനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അന്വേഷണം തുടങ്ങി.