ആലുവ മുപ്പത്തടത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ക്രിസ്മസ് ദിനത്തിൽ നടന്ന സംഭവത്തിൽ അഭിജിത് കിഷോർ, അമൽ ജോണി എന്നിവരെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. 

കൊച്ചി: ആലുവ മുപ്പത്തടത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടികൂടി. മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ ഉന്നതിയിൽ അമൽ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ദിവസം, ഡിസംബർ 25ന് പുലർച്ചെ 12.10 മണിയോടെയാണ് സംഭവം. പ്രതികൾ മുൻവൈരാഗ്യം മൂലം യുവാവിനെ മൊബൈൽ ഫോണിലൂടെ വിളിച്ചു വരുത്തി ആക്രമണം നടത്തുകയായിരുന്നു. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്. ഇൻസ്പെക്ടർ വി.ആർ. സുനിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.