മദ്യ ലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ട ഷൈജു വഴിയരികിൽ അവശ നിലയിൽ കിടക്കുന്നത് കണ്ട് ഇതേസമയം ഇതിലൂടെ പോയ ഒരു യുവാവ് വാഹനം നിർത്തി ഇയാൾക്ക് സി.പി.ആർ കൊടുക്കുകയായിരുന്നു

നെട്ടൂർ: കൊച്ചി നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നയാൾക്ക് സി.പി.ആർ നല്കിയ ആൾക്ക് മർദനം. സംഭവത്തിൽ സിപിആർ ലഭിച്ച ആൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ ഷൈജു (39) പൂത്തൻ വെളിയിൽ അർജുൻ (29) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ നെട്ടൂർ മേൽപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ട ഷൈജു വഴിയരികിൽ അവശ നിലയിൽ കിടക്കുന്നത് കണ്ട് ഇതേസമയം ഇതിലൂടെ പോയ ഒരു യുവാവ് വാഹനം നിർത്തി ഇയാൾക്ക് സി.പി.ആർ കൊടുത്തു.

ഇത് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കളായ അർജുനും ഉമേഷും ചേർന്ന് സി.പി.ആർ നല്കിയ യുവാവിനെ മർദിക്കുകയായിരുന്നു. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവാണ് ഭാര്യയെ അരികിൽ നിർത്തി അപകടത്തിൽ പെട്ടായാൾക്ക് സി.പി.ആർ നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം