എയര്‍ ഇന്ത്യയും  സൊമാറ്റോയും കൈകോര്‍ക്കുന്നുസൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യയുടെ 'മഹാരാജ ക്ലബ്' ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമാകാം

വിമാനയാത്ര നടത്തുന്നവര്‍ക്കും, സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും സന്തോഷവാര്‍ത്ത! രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയും കൈകോര്‍ക്കുന്നു. പുതിയ ഓഫര്‍ പ്രകാരം, സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക റിവാര്‍ഡുകളും സമ്മാനങ്ങളും നേടാം. സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യയുടെ 'മഹാരാജ ക്ലബ്' ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമാകാം

ഇത് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍: 

കഴിക്കുമ്പോള്‍ പോയിന്റ് നേടാം: 499 രൂപയ്ക്ക് മുകളിലുള്ള എല്ലാ സൊമാറ്റോ ഓര്‍ഡറുകള്‍ക്കും ഉപയോക്താക്കള്‍ക്ക് ബില്ലിന്റെ 2% 'മഹാരാജാ പോയിന്റുകള്‍' ആയി ലഭിക്കും. ഈ പോയിന്റുകള്‍ ഭാവിയില്‍ വിമാന ടിക്കറ്റുകള്‍ എടുക്കുന്നതിനും മറ്റും ഉപയോഗിക്കാം.

സമ്മാനമായി 2000 പോയിന്റുകള്‍: എയര്‍ ഇന്ത്യയുടെ 'മഹാരാജ ക്ലബ്' ലോയല്‍റ്റി പ്രോഗ്രാമില്‍ പുതുതായി ചേരുകയും സൊമാറ്റോ വഴി അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഒരു ബോണസ് ലഭിക്കും. എയര്‍ ഇന്ത്യയുമായുള്ള ആദ്യ വിമാനയാത്ര പൂര്‍ത്തിയാക്കുമ്പോള്‍ 2000 മഹാരാജ പോയിന്റുകള്‍ അധികമായി ലഭിക്കും.

ദിവസേന ഒരു സൗജന്യ ടിക്കറ്റ്: എല്ലാ ദിവസവും, ഭാഗ്യശാലിയായ ഒരു അംഗത്തിന് സൗജന്യമായി ഒരു വണ്‍-വേ ഇക്കണോമി ക്ലാസ് ടിക്കറ്റ് വൗച്ചര്‍ നേടാന്‍ അവസരമുണ്ട്. ടിക്കറ്റ് എടുക്കുന്നതിനും യാത്ര ചെയ്യുന്നതിനും ആറ് മാസത്തെ കാലാവധിയുണ്ടാകും.

യാത്രയും ഭക്ഷണവും ഒരുമിച്ച് കൊണ്ടുവരാന്‍ സൊമാറ്റോയുമായി കൈകോര്‍ത്തതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ സുനില്‍ സുരേഷ് പറഞ്ഞു. സൊമാറ്റോയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എയര്‍ ഇന്ത്യയുടെ മഹാരാജ പോയിന്റുകള്‍ നേടാമെന്നത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം കൂടുതല്‍ പ്രയോജനകരമാകുമെന്ന് സൊമാറ്റോ വൈസ് പ്രസിഡന്റ് രാഹുല്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.