ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെയ്ക്കുള്ള ആദരമായി കൊച്ചി ലെ മെറിഡിയനിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രിഭ സ്ഥാപകനും ഒഗിൽവി മുൻ വൈസ് ചെയർമാനുമായ സൊണാൽ ഡബ്രാൽ മുഖ്യാതിഥിയാ
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരസ്യ പുരസ്കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡുകൾ വിതരണം ചെയ്തു. ഈ വർഷത്തെ ഏജൻസി ഓഫ് ദി ഇയർ, ഇത്തവണ പുതിയതായി ഏർപ്പെടുത്തിയ പരമോന്നത ബഹുമതിയായ ഗ്രാൻഡ് പ്രി (Grand Prix) എന്നീ പുരസ്കാരങ്ങൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി പോസിറ്റീവ് 24 കരസ്ഥമാക്കി. മാതൃഭൂമി ക്ലബ് എഫ് എം അഡ്വർടൈസർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹരായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച ഏജൻസികളെയും ചടങ്ങിൽ ആദരിച്ചു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് ബെസ്റ്റ് ഓഫ് കേരള പുരസ്കാരം നേടി. 'ബെസ്റ്റ് ഓഫ് കർണാടക' ആയി ഫ്രീഫ്ലോ ഐഡിയാസും (Freeflow Ideas), 'ബെസ്റ്റ് ഓഫ് തെലങ്കാന' ആയി പ്രാവൽ മീഡിയയും (Prawal Media - Bigbears Advertising) തിരഞ്ഞെടുക്കപ്പെട്ടു. സ്വർണം, വെള്ളി, വെങ്കലം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 140-ഓളം അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ രണ്ടാം റൗണ്ടിലെത്തിയ 150-ഓളം ഏജൻസികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
മാനവികതയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സൃഷ്ടികൾക്കാണ് പെപ്പർ അവാർഡ് പ്രാധാന്യം നൽകിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെയ്ക്കുള്ള ആദരമായി കൊച്ചി ലെ മെറിഡിയനിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രിഭ (Tribha) സ്ഥാപകനും ഒഗിൽവി മുൻ വൈസ് ചെയർമാനുമായ സൊണാൽ ഡബ്രാൽ മുഖ്യാതിഥിയായി. നിർവാണ ഫിലിംസ് ഡയറക്ടറും ഒഗിൽവി ഇന്ത്യ മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക്ടറുമായ രാജീവ് റാവു, പെപ്പർ മെന്ററും ബാങ് ഇൻ ദി മിഡിൽ സഹസ്ഥാപകനും സി.സി.ഒയുമായ പ്രതാപ് സുതൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെപ്പർ അവാർഡ്സ് ചെയർമാൻ പി.കെ. നടേഷ്, സെക്രട്ടറി ജി. ശ്രീനാഥ്, ജൂറി പ്രതിനിധി പ്രതാപ് സുതൻ, ട്രസ്റ്റിമാരായ ഡോ. ടി. വിനയ് കുമാർ, ആർ. മാധവ മേനോൻ, യു.എസ്. കുട്ടി, രാജീവ് മേനോൻ, ലക്ഷ്മൺ വർമ്മ, സന്ദീപ് നായർ, അനിൽ ജെയിംസ്, മാതൃഭൂമി വൈസ് പ്രസിഡന്റ്( മീഡിയ സൊല്യൂസ്ഷൻ) ടി. സുദീപ് കുമാർ, മലയാള മനോരമ വൈസ് പ്രസിഡന്റ് (അഡ്വർടൈസിങ് സെയിൽസ്) വർഗീസ് ചാണ്ടി, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണികൃഷ്ണൻ, മാനിഫെസ്റ്റ് മീഡിയ പ്രതിനിധികളായ അനുപമ സജീത്, ദിനിക എന്നിവർ പങ്കെടുത്തു


