ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ് നടി പ്രീത പ്രദീപ്. ഭർത്താവ് വിവേക് വി. നായർക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. "സ്നേഹം പെരുകും എന്നതിന് തെളിവ്" എന്നാണ് ക്യാപ്ഷന്‍.

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോളാകും ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കുക. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെ പ്രീത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഭർത്താവ് വിവേക്.വി.നായർക്കൊപ്പമാണ് ഫോട്ടോ ഷൂട്ട്. ''സ്നേഹം പെരുകും എന്നതിന് തെളിവ്'' എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ആളുകൾ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തനിക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം പ്രീത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് പ്രീത വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനൊപ്പം വൈകാരികമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു.

View post on Instagram

''ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു'', എന്നാണ് വീഡിയോയ്ക്കൊപ്പം പ്രീത കുറിച്ചത്. പായസം ഒരു ചെറിയ ക്ലാസില്‍ പകര്‍ന്നു നല്‍കിയാണ് പ്രീത സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിച്ചത്. സന്തോഷം കൊണ്ട് പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്