ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യൽപ്പക്കത്തെ പയ്യൻ എന്ന ഇമേജ് ലഭിക്കുന്ന ചുരുക്കം ചില അഭിനേതാക്കളുണ്ട്. അവർ നമ്മുടെ സുഹൃത്തോ, ബന്ധുക്കളോ, കസിനോ എന്നൊക്കെ തോന്നിപ്പിക്കും. അത്തരത്തിലൊരു നടനാണ് ബോസിൽ ജോസഫ്. സംവിധാനവും അഭിനയവുമെല്ലാമായി മുന്നോട്ട് പോകുന്ന ബേസിൽ ജോസഫിന്റെ പോസ്റ്റുകളും അതിന് ടൊവിനോ തോമസ് നൽകുന്ന മറുപടിയും എല്ലാം ഏറെ വൈറലായാകാറുണ്ട്. എന്നാൽ ഇത്തവണ ബേസിലിന്റെ പോസ്റ്റിന് നസ്ലെൻ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം അതിരടി എന്ന പുതിയ ചിത്രത്തിലെ ലുക്ക് ബേസിൽ പങ്കുവച്ചിരുന്നു. നല്ല സ്റ്റൈലൻ ജെൻസി ലുക്കിലായിരുന്നു താരം. പിന്നാലെ കമന്റുമായി നസ്ലെനും എത്തി. 'ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ. ചതിയായി പോയി', എന്നായിരുന്നു നസ്ലെന്റെ കമന്റ്. മുപ്പതിനായിരത്തോളം(30,800) ലൈക്കുകളാണ് ഈ കമന്റിന് ലഭിച്ചിരിക്കുന്നത്. സന്ദീപ് പ്രദീപും കമന്റിട്ടിട്ടുണ്ട്. പടം ഡയറക്ട് ചെയ്യാൻ പോയ്ക്കൂടെ എന്നായിരുന്നു സന്ദീപിന്റെ കമന്റ്. 'നിന്റെയും(നസ്ലെൻ) ആ സന്ദീപിന്റെയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്, ശെരിയാക്കി തരാം', എന്നായിരുന്നു ബേസിലിന്റെ മറുപടി. ഒപ്പം ടൊവിനോ തോമസിന്റെ കമന്റും എത്തി. 'നീയാണ് അവന്റെ മെയിൻ ലക്ഷ്യം. ഇനിയും വളരാൻ അനുവദിച്ചുകൂടാ', എന്നാണ് ടൊവിനോ കുറിച്ചത്.

View post on Instagram

ഫോട്ടോയ്ക്ക് കമന്റുമായി മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. 'ചെറുപ്പക്കാരൻ തന്നെ', എന്നാണ് നിഖില വിമലിന്റെ കമന്റ്. 'എന്റമ്മോ സീൻ മോനേ..', എന്നാണ് ആന്റണി വർ​ഗീസ് കുറിച്ചത്. 'പൊളിച്ചെടാ മുത്തെ. കമോൺ ഡാ', എന്ന് നസ്രിയയും കമന്റിട്ടും. ഇങ്ങനെ രസകരമായ കമന്റും മറുപടിയുമെല്ലാമായി ബേസിലിന്റെ അതിരടി ലുക്ക് വൈറലായി കഴിഞ്ഞു. ഇൻസ്റ്റാ​ഗ്രാമിൽ ഒരു മില്യൺ ലൈക്കാണ് ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്നത്.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ചിത്രം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്