
ക്ലച്ചുപിടിക്കാതെ റിങ്കു! സഞ്ജുവിന്റെ ഫോമല്ല, തലവേദന മധ്യനിരയും ഫിനിഷർമാരും
റിങ്കു സിങ്ങാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ ദുർബല കണ്ണിയായി നിലനില്‍ക്കുന്നത്
പേരും പെരുമയും നിറഞ്ഞ, ലോക ക്രിക്കറ്റിലെ ഏത് ടീമും ഭയക്കുന്ന ഇന്ത്യൻ ബാറ്റിങ് നിര. ടി20 ലോകകപ്പില്‍ ഇതുവരെ എതിരെ വന്നത് നമീബിയയും യുഎസ്എയും. സൂര്യകുമാര്‍ യാദവിന്റെ പടക്കോപ്പുകളെ പൂര്‍ണമായും പിടിച്ചുകെട്ടാനായി യുഎസ്എയ്ക്ക്. ഭാഗീകമായി നമീബിയക്കും. മധ്യനിരയുടെ പ്രകടനം ശരാശരിയില്‍ നില്‍ക്കുമ്പോള്‍ ഫിനിഷര്‍മാര്‍ക്ക് തിളങ്ങാനാകുന്നില്ല.