ഇന്ദ്രജിത്ത് സുകുമാരനും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദയും ചേർന്നാണ് ഉർവശിക്ക് പുരസ്കാരം നൽകിയത്. Urvashi reacts to paparazzi question.
ഫിലിംഫെയർ അവാർഡ് സ്വീകരിച്ചുകൊണ്ട് മടങ്ങുകയായിരുന്ന ഉര്വശിയോട് പാപ്പരാസികൾ ചോദിച്ച ചോദ്യവും ഉർവശി അതിന് നൽകിയ മറുപടിയും ചർച്ചയാവുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനായിഉർന്നു ഉർവശിക്ക് പുരസ്കാരം ലഭിച്ചത്. ഇന്ദ്രജിത്ത് സുകുമാരനും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദയും ചേർന്നാണ് ഉർവശിക്ക് പുരസ്കാരം നൽകിയത്.
എന്നാൽ അവാർഡ് നിഷയ്ക്ക് ശേഷം തിരിച്ചുപോവുകയായിരുന്ന ഉർവശിയോട് 'ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ' എന്നായിരുന്നു പാപ്പരാസികൾ ചോദിച്ചത്. എന്നാൽ അതിനോടുള്ള ഉർവശിയുടെ പകത്വയാർന്ന പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. നിരവധി പേരാണ് പാപ്പരാസികളുട ഇത്തരം ചോദ്യങ്ങൾക്കെതിരെ വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.
'വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ചേട്ടന് നന്ദി'
"അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം. അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ." ഉർവശി പറയുന്നു.

ഗൗരി നന്ദയും ഈ ചോദ്യത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി. ഓൾ ദി ബെസ്റ്റ് ഡിയർ' എന്നായിരുന്നു ഗൗരി ഇതിനെതിരെ നൽകിയ മറുപടി.



