മലയാള സിനിമയ്ക്ക് നേട്ടങ്ങൾ സമ്മാനിച്ച 2025-ൽ, മികച്ച ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നു. 175 കോടി രൂപയുമായി മോഹൻലാലിൻ്റെ 'എമ്പുരാൻ' ഒന്നാം സ്ഥാനത്തെത്തി. 'തുടരും', 'ലോക', എന്നിവയാണ് തൊട്ടുപിന്നിലുള്ള പ്രധാന ചിത്രങ്ങൾ.

ലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച വർഷമാണ് 2025. മേക്കിങ്ങിലും പ്രമേയത്തിലും പ്രചരണത്തിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മലയാള സിനിമയെ ഈ വര്‍ഷം മലയാളികള്‍ കണ്ടു. ഒടുവിൽ 300 കോടി എന്ന നേട്ടവും മോളിവുഡിലേക്ക് എത്തി. 2025 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ കൂടി മാത്രം ബാക്കി നിൽക്കെ 2025ൽ മികച്ച ഓപ്പണിം​ഗ് വീക്കെൻഡ് സ്വന്തമാക്കിയ സിനിമകളുടെ ലിസ്റ്റും പുറത്തുവരികയാണ്. എട്ട് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 175.6 കോടി രൂപ ഒപ്പണിം​ഗ് വീക്കെൻഡിൽ നേടി ഒന്നാം സ്ഥാനത്തുള്ളത് എമ്പുരാൻ ആണ്. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ സിനിമയുടെ രണ്ടാം ഭാ​ഗമായി ഇറങ്ങിയ എമ്പുരാൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിസ്റ്റിൽ രണ്ടാമതുള്ളതും ഒരു മോഹൻലാൽ ചിത്രമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് ആ ചിത്രം. 69.25 കോടിയാണ് തുടരും ആദ്യവാരം നേടിയത്. മലയാള സിനിമയ്ക്ക് 300 കോടി ക്ലബ്ബ് സമ്മാനിച്ച കല്യാണി പ്രിയദർശൻ ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. 66 കോടിയാണ് ലോകയുടെ ഓപ്പണിം​ഗ് വീക്കെൻഡ് കളക്ഷൻ. ഹൃദയപൂർവ്വം, ഭഭബ, ഡീയസ് ഈറേ, കളങ്കാവൽ എന്നീ സിനിമകളെ പിന്നിലാക്കി നിവിൻ പോളിയുടെ സർവ്വം മായ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു.

2025ൽ മികച്ച ഓപ്പണിം​ഗ് വീക്കെൻഡ് ലഭിച്ച മലയാള ചിത്രങ്ങൾ

എമ്പുരാൻ - 175.6 കോടി (4Days)

തുടരും - 69.25 കോടി (3 Days)

ലോക ചാപ്റ്റർ 1 ചന്ദ്ര - 66 കോടി (4 Days)

സർവ്വം മായ - 45.25 കോടി (4 Days)

കളങ്കാവൽ - 44.25 കോടി (3 Days)

ഡീയസ് ഈറേ - 38.65 കോടി (3 Days)

ഭഭബ - 35 കോടി (4 Days)

ഹൃദയപൂർവ്വം - 33 കോടി (4 Days)

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്