പതിനൊന്നാം വിവാഹ വാർഷിക നിറവില്‍ അഖിൽ മാരാരാരും ഭാര്യ ലക്ഷ്മിയും. സന്തോഷ സൂചകമായി ലക്ഷ്മിക്ക് ഡയമണ്ട് നെക്ലേസും മോതിരവും അഖില്‍ സമ്മാനിച്ചു. മുൻപ് താലിമാല വിൽക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ഈ സമ്മാനം നൽകുമ്പോൾ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.

ലയാളികൾക്ക് യാതൊരുവിധ മുഖവുരയുടെയും ആവശ്യമില്ലാത്ത സുപരിചിതനാണ് സംവിധായകനും ബി​ഗ് ബോസ് വിന്നറുമായ അഖിൽ മാരാർ. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത അഖിൽ, പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒരു വശത്ത് നടക്കുമ്പോൾ തന്റെ വീട്ടിൽ നല്ലൊരു അച്ഛനും ഭർത്താവും മകനുമൊക്കെയാണ് അഖിൽ മാരാർ. ഇപ്പോഴിതാ തന്റെ പതിനൊന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് അഖിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

"എല്ലാവരുടെയും പുതു വർഷം ഞങ്ങൾക്ക് പുതിയ ജീവിതം തുടങ്ങിയ ദിവസമാണ്. നാളെ പതിനൊന്നാം വിവാഹ വാർഷികമാണ്.. സ്നേഹത്തോടൊപ്പം ലക്ഷ്മിക്ക് ഞാൻ സമ്മാനിച്ച കുറച്ചു സമ്മാനങ്ങളും. താലിമാല വിറ്റ ഭർത്താവിൽ നിന്നും ഡയമണ്ട് നെക്ലസും, ഡയമണ്ട് മോതിരവും ഗിഫ്റ്റ് ആയി നൽകുമ്പോൾ ഈ മെയിൽ ഷോവനിസ്റ്റിനു ഒരഭിമാനം. എല്ലാവർക്കും പുതു വത്സര ആശംസകൾ", എന്നായിരുന്നു അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഭാര്യ ലക്ഷ്മിക്ക് ‍ഡയമണ്ട് മാലയും മോതിരവും നൽകുന്ന വീഡിയോയും അഖിൽ പങ്കുവച്ചിട്ടുണ്ട്. 108 ഡയമണ്ടുകളുള്ള മാലയാണെന്നാണ് അഖിൽ വീഡിയോയിൽ പറയുന്നത്. ലക്ഷ്മി തിരികെ ഒരു കമ്മലാണ് അഖിലിന് സമ്മാനമായി നൽകിയത്. ത്രിശൂലം മോഡലിലുള്ളതാണ് കമ്മൽ. "ജനുവരി 1 എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് കല്യാണം കഴിച്ച് ദിവസമാണ്, സിനിമ സംവിധാനം ചെയ്ത ദിവസമാണ് അങ്ങനെ ഒരുപാട് ഓർമകളുള്ളതാണ് പുതുവർഷം"., എന്നും അഖിൽ മാരാർ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ലക്ഷ്മിക്കും അഖിലിനും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്.

ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് അഖില്‍ മാരാര്‍ സംവിധായകനാകുന്നത്. ശേഷം ബിഗ് ബോസില്‍ എത്തി. ഒരുപാട് നെഗറ്റീവുമായി ഷോയിലെത്തിയ അഖില്‍ തിരിച്ചിറങ്ങിയത് ബിഗ് ബോസ് കപ്പുമായാണ്. ഒപ്പം ഒട്ടേറെ പോരുടെ സ്നേഹവും. മുള്ളന്‍കൊല്ലി എന്ന സിനിമയില്‍ അഖില്‍ അടുത്തിടെ അഭിനയിച്ചിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്