ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം, ആപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കുക
2026 മാർച്ച് 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വലിയൊരു മാറ്റം വരികയാണ്. ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് മൊബൈൽ ആപ്പ് ഇനി ഉപയോഗിക്കാൻ കഴിയില്ല. പകരം പുതിയ റെയില്‍വണ്‍ ആപ്പാണ് എല്ലാത്തരം ടിക്കറ്റ് ബുക്കിംഗിനും ഉപയോഗിക്കേണ്ടത്.

മാർച്ച് 1 മുതൽ മാറ്റങ്ങൾ
യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരു പ്രധാന അറിയിപ്പ് പുറത്തിറക്കി. 2026 മാർച്ച് 1 മുതൽ ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ 'RailOne' എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.
യുടിഎസ് ആപ്പ് ഇനിയില്ല
യാത്രക്കാർ യുടിഎസ് ആപ്പ് തുറക്കുമ്പോൾ, RailOne ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് സന്ദേശം വരും. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് ആപ്പിലെ ബുക്കിംഗുകളെല്ലാം പുതിയ RailOne ആപ്പിലേക്ക് മാറ്റും.
ഇന്ത്യന്‍ റെയിൽവേയുടെ സൂപ്പർ ആപ്പ്
റെയിൽവേയുടെ 'സൂപ്പർ ആപ്പ്' എന്നാണ് RailOne അറിയപ്പെടുന്നത്. റിസര്‍വ്‌ഡ്, അണ്‍റിസര്‍വ്‌ഡ്, സബര്‍ബന്‍, പ്ലാറ്റ്‌ഫോം എന്നിങ്ങനെയുള്ള എല്ലാ ടിക്കറ്റ് സേവനങ്ങളും ഈ ഒരൊറ്റ ആപ്പിൽ ലഭിക്കും. ഇത് ടിക്കറ്റ് ബുക്കിംഗ് കൂടുതൽ എളുപ്പമാക്കും എന്നാണ് പ്രതീക്ഷ.
റെയില്‍വണ്‍ ആപ്പില്‍ ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും
ഇനി മുതൽ ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ഓൺലൈനായി എടുക്കാൻ യാത്രക്കാർ RailOne ആപ്പ് ഉപയോഗിക്കണം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യാത്രാനുഭവം കൂടുതൽ മികച്ചതാക്കാനാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് എല്ലാത്തരം ടിക്കറ്റ് ബുക്കിംഗും ഇന്ത്യന്‍ റെയില്‍വേ ഒരു ആപ്പിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

